350ന്റെ തിളക്കത്തിൽ ജഡേജ; സ്വന്തം മണ്ണിൽ നേടിയത് മിന്നും റെക്കോഡ്

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യൻ ബൗളിങ്ങിൽ തിളങ്ങി രവീന്ദ്ര ജഡേജ.

350ന്റെ തിളക്കത്തിൽ ജഡേജ; സ്വന്തം മണ്ണിൽ നേടിയത് മിന്നും റെക്കോഡ്
Times of India

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യൻ ബൗളിങ്ങിൽ തിളങ്ങി രവീന്ദ്ര ജഡേജ. മൂന്ന് വിക്കറ്റുകളാണ് ജഡേജ നേടിയത്. ഈ മൂന്ന് വിക്കറ്റ് നേടിയതോടെ തന്റെ കരിയറിൽ ഒരു പുതിയ മൈൽസ്റ്റോണും ജഡേജ നേടി.

 ഇന്റർനാഷണൽ ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ 350 വിക്കറ്റുകൾ നേടാനാണ് ജഡേജക്ക്‌ സാധിച്ചത്. സ്വന്തം തട്ടകത്തിൽ 350 വിക്കറ്റുകൾ നേടുന്ന നാലാമത്തെ താരം കൂടിയാണ് ജഡേജ. 376 വിക്കറ്റുകൾ നേടിയ ഹർബജൻ സിങ് ജഡേജക്ക്‌ മുന്നിലുണ്ട്. 476 വിക്കറ്റുകളുമായി അനിൽ കുംബ്ലെ ഒന്നാം സ്ഥാനത്തും 467 വിക്കറ്റുകളുമായി അശ്വിൻ രണ്ടാം സ്ഥാനത്തും ഉണ്ട്. 

 ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ഇന്ത്യ വെറും 46 റൺസിനാണ് ഓൾ ഔട്ട്‌ ആയത്. ഇന്ത്യൻ താരങ്ങൾക്ക്‌ ഒരു അവസരവും നൽകാതെയ ന്യൂസിലാൻഡ് ബൗളർമാർ ഇന്ത്യയെ തകർക്കുകയായിരുന്നു. ന്യൂസിലാൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റുകളും വില്യം ഔറർക്കെ നാല് വിക്കറ്റുകളും നേടി തിളങ്ങി. 

 ന്യൂസിലാൻഡിനായി രചിൻ രവീന്ദ്ര സെഞ്ച്വറി നേടി തിളങ്ങി. ടിം സൗത്തിയും ഫിഫ്റ്റി നേടി ടീമിന് മികച്ച സംഭാവന നൽകി. കോൺവേയും അർധ സെഞ്ച്വറിയും നേടി. 91 റൺസാണ് കോൺവേ അടിച്ചെടുത്തത്.

നിലവിൽ ന്യൂസിലാൻഡ് മികച്ച ലീഡിലേക്ക് മുന്നേറുകയാണ്. രണ്ടാം ഇന്നിങ്സിൽ കളിയുടെ ഗതി മാറിമറിയുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.